Monday, May 12, 2025 5:10 am

വെറും 5 വര്‍ഷം മാത്രം കാലാവധിയുള്ള ഉപകരണങ്ങള്‍ കൊണ്ട് 10 വര്‍ഷത്തിന് ശേഷവും ടെസ്റ്റുകള്‍ ; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരമായ അനാസ്ഥ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ടുവര്‍ഷം മാത്രം കാലാവധിയുള്ള മെഡിക്കല്‍ ഉപകരണങ്ങളും മെഷീനുകളും പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റി സ്ഥാപിക്കാതെ അധികൃതര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഈ വലിയ അനാസ്ഥ. മെഷീനുകളുടെ പഴക്കം ടെസ്റ്റ്‌ റിസള്‍ട്ടുകളെ കാര്യമായി ബാധിക്കുമെമെന്നിരിക്കെ ഇത്രയും വര്‍ഷം ബന്ധപ്പെട്ട അധികാരികള്‍ ചെയ്തത് ജനങ്ങളോടുള്ള ക്രൂരതയാണ്.

2011 ല്‍ 5 വര്‍ഷത്തേക്ക് വാങ്ങിയ 2 ബയോ കെമിസ്ട്രി അനലൈസറുകളും ഒരു ഹോര്‍മോണ്‍ അനലൈസറുമാണ് ഇത്തരത്തില്‍ ഇവിടെയുള്ളത്. വെറും 5 വര്‍ഷം മാത്രം കാലാവധിയുള്ള ഈ ഉപകരണങ്ങള്‍ കൊണ്ടാണ് 10 വര്‍ഷത്തിന് ശേഷവും ഇവിടെ ടെസ്റ്റുകള്‍ നടത്തുന്നത്. കാലാവധി കഴിഞ്ഞ മെഷീനുകളിലെ റിസള്‍ട്ടുകളെ എത്രത്തോളം വിശ്വസിക്കാനാകും. ഇതിനോടകം തന്നെ ഈ മെഷീനുകളുടെ അപര്യാപ്തതയ്ക്ക് എത്രപേര്‍ ഇരയായിട്ടുണ്ടാവും. അതേസമയം മാറ്റി സ്ഥാപിച്ച പുതിയ മെഷീനിലാണ് 90% ടെസ്റ്റുകളും നടക്കുന്നതെന്നാണ് അധികൃതരുടെ അഭിപ്രായം. അപ്പോഴും പത്തുശതമാനം ടെസ്റ്റുകള്‍ കാലഹരണപ്പെട്ട ഉപകരണത്തില്‍ നടക്കുന്നു എന്ന് അധികൃതര്‍ തന്നെ തുറന്നു സമ്മതിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്

0
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്...

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...