ആലപ്പുഴ: എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്താറുള്ള നെഹ്റു ട്രോഫി ജലമേള കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ല കളക്ടര്‍ അറിയിച്ചു.
പുന്നമടക്കായലില്‍ നടത്താറുള്ള നെഹ്റു ട്രോഫി ജലമേള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വള്ളംകളിയാണ്. നൂറുകണക്കിന് സഞ്ചാരികള്‍ വള്ളംകളി കാണാനായി എത്താറുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ നടുഭാഗം ചുണ്ടനാണ് ജേതാവായത്.