ബെൽഗാം: ബെൽഗാം ജില്ലയിലെ രാമദുർഗ താലൂക്കിലെ കലഹൽ ഗ്രാമത്തിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ ഒരു സ്ത്രീയെ ക്രൂരമായി കൊലപെടുത്തി. കലഹൽ ഗ്രാമത്തിലെ ഷെഖവ്വ മദാർ (45) ആണ് കൊല്ലപ്പെട്ട സ്ത്രീ. അതേ ഗ്രാമവാസിയായ മഞ്ജുനാഥ മദാർ കോടാലി ഉപയോഗിച്ച് സ്റ്ഗ്രിയെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 2018 മുതൽ ഇരു കുടുംബങ്ങളും തമ്മിലുള്ള തർക്കം തുടരുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് കുടുംബം പട്ടണം വിട്ടുപോയിരുന്നു. പക്ഷേ, ഷെഖവ്വ മാസത്തിലൊരിക്കൽ റേഷൻ വാങ്ങാനായി പട്ടണത്തിൽ വരുമായിരുന്നു. ഇതിനിടെ , മഞ്ജുനാഥയുടെ സഹോദരി ബാഗൽകോട്ടിൽ നിന്നുള്ള ഒരു യുവാവുമായി വിവാഹനിശ്ചയം നടത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി.
ശേഖവ്വയുടെ മകൻ തന്റെ നവവധുവിനെ പ്രണയിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് വരന് സന്ദേശം അയച്ചിരുന്നു, ഇതോടെ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, ഇത് മഞ്ജുനാഥിനെ പ്രകോപിപ്പിച്ചു.സംഭവ ദിവസം, ഷെഖവ്വ റേഷൻ സാധനങ്ങൾ വാങ്ങാൻ കലഹാളിൽ പോയിരുന്നു. അവസരം മുതലെടുത്ത മഞ്ജുനാഥ് അവരെ കോടാലി കൊണ്ട് മാരകമായി ആക്രമിച്ചു.സംഭവമറിഞ്ഞെത്തിയ സുരേബൻ പോലീസ് മഞ്ജുനാഥിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.