യുവതിയെ കൊലപ്പെടുത്തി അയൽവാസി ; ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റിൽ വീണു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി കസ്റ്റഡിയിൽ. പൊറത്തൂർ വീട്ടിൽ സൗമ്യയെന്ന 45കാരിയാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ 65കാരനായ പ്രതി അപ്പാടൻ തോമസിനെയാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ പ്രതി യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി സൗമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. അയൽവാസിയായ തോമസിന്റെ പേരിൽ സൗമ്യ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നുവെന്നും ഇതിൽ കേസുകളുണ്ടെന്നും വിവരമുണ്ട്. ഇവർ തമ്മിൽ ഇടയ്ക്ക് തർക്കങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. അതിനിടെ കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെട്ട് ഓടിയ പ്രതി കിണറ്റിൽ വീണു. തിരച്ചിലിനൊടുവിൽ ഇയാളെ കിണറ്റിൽനിന്ന് കണ്ടെത്തിയ പൊലീസ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ പുറത്തിറക്കിയതിന് ശേഷം തോമസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് തോമസ്. സൗമ്യക്ക് രണ്ട് മക്കളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...