നെല്ലിയാമ്പതിയിലെ കോടമഞ്ഞ് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ പോരെ.. കെഎസ്ആര്‍ടിസിയിൽ പോകാം

For full experience, Download our mobile application:
Get it on Google Play

രുന്ന ഞായറാഴ്ച എന്താണ് പ്ലാൻ? ഏതെങ്കിലും യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ടോ? ഇതുവരെ ഒന്നും സെറ്റ് ആയില്ലെങ്കിൽ ഒരു കിടിലൻ യാത്ര കാത്തിരിക്കുന്നുണ്ട്. പാലക്കാട് നെല്ലിയാമ്പതിയിലേക്ക് ഒരു ചെറിയ യാത്ര. പാവങ്ങളുടെ ഊട്ടി എന്ന ഒറ്റ വിശേഷണം മതി നെല്ലിയാമ്പതിയുടെ പവർ മനസ്സിലാക്കാൻ. ഒരുപാട് കേട്ടിട്ടുള്ള, ഒരിക്കലെങ്കിലും പോകണമെന്നാഗ്രഹിക്കുന്ന നെല്ലിയാമ്പതിയിലേക്ക് ഒരു യാത്ര മനസ്സിലുണ്ടെങ്കിൽ അടുത്ത യാത്ര അവിടേക്കായാലോ.. എങ്ങനെ പോകുമെന്നല്ലേ…വളരെ കുറഞ്ഞ ചെലവിൽ കോടമഞ്ഞ് നിറഞ്ഞ നെല്ലിയാമ്പതിയും പോത്തുണ്ടി അണക്കെട്ടും ഒപ്പം മറ്റു പാലക്കാടന്‍ കാഴ്ചകളും കണ്ടുവരാൻ പാക്കേജൊരുക്കിയിരിക്കുകയാണ് കെ എസ് ആർ ടി സി. ബജറ്റ് ടൂറിസം സെല്‍ ഒരുക്കുന്ന ഏകദിന നെല്ലിയാമ്പതി യാത്ര പോകുന്നത് സെപ്റ്റംർ 17 ഞായറാഴ്ചയാണ്. ഒറ്റദിവസം കൊണ്ട് പോയി വരേണ്ടതിനാൽ നെല്ലിയാമ്പതിയിൽ രാവിലെ ഏകദേശം ഒൻപത് മണിക്ക് എത്തിച്ചേരുന്ന വിധത്തിൽ ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്ക് കോഴിക്കോട് നിന്ന് യാത്ര പുറപ്പെടും. മണ്ണാർകാട് ആണ് രാവിലത്തെ ഭക്ഷണം കഴിക്കാൻ നിർത്തുന്നത്. ഇവിടുന്ന് നേരെ ചുരം കയറി കാഴ്ചകൾ കണ്ട് പോകാം. ഈ യാത്രയിൽ തേയിലത്തോട്ടങ്ങളും ഓറ‍ഞ്ച് കൃഷിയും കോടമഞ്ഞ് പുതച്ചു നിൽക്കുന്ന താഴ്വരകളും ഒക്കെ കയറുമ്പോൾ കാണാം.

രാമായണവിശ്വാസങ്ങളിൽ സീതാദേവി ശ്രീ രാമനും ലക്ഷ്മണനും ഒപ്പം വന്നുപോയി എന്നു വിശ്വസിക്കപ്പെടുന്ന സീതാർകുണ്ട് ആണ് യാത്രയിലെ മറ്റൊരു കിടിലൻ സ്പോട്ട്. ഇവിടേക്ക് എത്തുന്നതാകട്ടെ 15 കിലോമീറ്റർ ദൂരത്തിൽ ട്രെക്കിങ് നടത്തിയും. സീതാർകുണ്ട് വെള്ളച്ചാട്ടം, വ്യൂ പോയിന്‍റ് തുടങ്ങിയവയാണ് ഇവിടെ കാണാനുള്ളത്. നെല്ലിയാമ്പതിയിൽ നിന്ന് 8 കിമീ ദൂരെയാണ് സീതാർകുണ്ടുള്ളത്. ഇവിടെയെത്തിയാൽ മറ്റൊരു കാഴ്ച ചുള്ളിയാർ ഡാം, മീങ്കര ഡാം ,കൊല്ലങ്കോട് തുടങ്ങിയ സ്ഥലങ്ങളുടേതാണ്. ഇതുകൂടാതെ,പോത്തുണ്ടി അണക്കെട്ട്, കേശവൻപാറ വ്യൂ പോയിന്‍റ് തുടങ്ങിയ സ്ഥലങ്ങളും ഈ യാത്രയിൽ സന്ദർശിക്കുന്നു . പോത്തുണ്ടി ഡാമിൽ നിന്നും ഒൻപത് കിലോമീറ്റർ അകലെയാണ് കേശവൻപാറ വ്യൂ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്. നെന്മാറ വഴിയാണ് ഇവിടേക്ക് വരേണ്ടത്. സെപ്റ്റംബർ 17 ലെ യാത്ര കൂടാതെ സെപ്റ്റംബർ 24 നും നെല്ലിയാമ്പതി യാത്രയുണ്ട്. വൈകിട്ടോടെ മടക്കയാത്ര ആരംഭിക്കും. രാത്രി പത്തുമണിയോടടുത്ത് കോഴിക്കോട് തിരികെ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. രാവിലത്തെയും ഉച്ചയ്ക്കത്തെയും ഭക്ഷണം അടക്കം ആണ് പാക്കേജ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഒരാൾക്ക് 1250 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9544477954 ,9846100728. കെഎസ്ആർടിസി ബജറ്റ് ടൂർ കോഴിക്കോട് ജില്ലാ കോഡിനേറ്റർ- 9961761708 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...