ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍ഡ്സി മണ്ടേല അന്തരിച്ചു. 59 വയസ്സായിരുന്നു. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡെൻമാര്‍ക്കിലെ അംബാസഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സിന്‍ഡ്സി മണ്ടേല. മരണകാരണം പുറത്ത് വന്നിട്ടില്ല. തിങ്കളാഴ്ച രാവിലെ ജോഹന്നാസ് ബര്‍ഗിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നെല്‍സണ്‍ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളാണ് സിന്‍ഡ്സി മണ്ടേല. ഇവര്‍ക്ക് ഭര്‍ത്താവും നാലു മക്കളുമുണ്ട്.