പന്നിത്തടം: കുന്നംകുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ – വെള്ളറക്കാട് റോഡ് ആധുനിക നിലവാരത്തിൽ 5 കോടി രൂപ ചിലവഴിച്ച് അത്യാധുനിക ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡ് കുന്നംകുളം നിയോജകമണ്ഡലം എം.എൽ.എ എ.സി മൊയ്തീന്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. 4 കോടി രൂപ നബാര്‍ഡ് ഫണ്ടും എ.സി. മൊയ്തീന്‍ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്നും 40 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്ന് 35 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂർത്തിയാക്കിയത്.
നീണ്ടൂര്‍ – ആദൂര്‍ – വെള്ളറക്കാട് നിവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമായത്. മൂന്ന് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പഞ്ചായത്തിലെ പ്രധാന റോഡു കൂടിയാണിത്. ഒന്നാം പിണറായി സര്‍ക്കാരും പഞ്ചായത്ത് ഭരണ സമിതിയും മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ റോഡിനെ സഞ്ചാര യോഗ്യമാക്കി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ യാത്രാക്ലേശത്തിന് അറുതി വരുത്താന്‍ ഇതോടെ സാധിച്ചു. തുടര്‍ന്ന് വന്ന പഞ്ചായത്ത് ഭരണസമിതിയും സര്‍ക്കാരിന്റെയും ശ്രമഫലമായി ബിഎം ആന്റ് ബിസി നിലവാരത്തില്‍ ഉയര്‍ന്നതോടെ ഈ റോഡ് വഴി രോഗികള്‍ക്ക് മെഡിക്കല്‍ കോളേജിലേക്ക് അനായാസം എത്തുന്നതിന് ഉപകാരപ്രദമാകും.
പ്രസ്തുത ചടങ്ങിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് , കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി പ്രമോദ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.കെ മണി, ലളിതാഗോപി, കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങളായ രമണി രാജൻ, ടി.പി ലോറൻസ്, ബീന രമേശ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.എ മുഹമ്മദ് കുട്ടി, മൈമൂന ഷബീർ, എം.വി ധനീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡോ കെ.ഡി ബാഹുലേയൻ മാസ്റ്റർ, കെ.എം നൗഷാദ്, ടി.പി ജോസഫ്, സുഭാഷ് ആദൂർ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പി.ജെ സ്മിത, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ. കെ വിനോദ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം വിനീത് തുടങ്ങിയവർ പങ്കെടുത്തു.