കോന്നി എംഎൽഎയും ജനപ്രതിനിധികളും പങ്കെടുക്കാത്തതിൽ താലൂക്ക് വികസന സമിതിയിൽ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി എം എൽ എ അഡ്വ. കെ ജനീഷ്‌കുമാറും ചില ജന പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കാത്തതിനെതിരെ കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. മാസങ്ങൾക്ക് മുൻപ് നടന്ന യോഗത്തിൽ മാത്രമാണ് എം എൽ എ പങ്കെടുത്തത്. ഇതിന് ശേഷം തുടർച്ചയായി ഉണ്ടായ ഒരു യോഗങ്ങളിലും പങ്കെടുത്തിട്ടില്ല. കോന്നി താലൂക്ക് ഓഫീസിൽ നടന്ന വിനോദയാത്ര വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ എം എൽ എ പങ്കെടുക്കാതിരുന്നത് എന്നും ആക്ഷേപമുയർന്നു. ഈ കഴിഞ്ഞ യോഗത്തിലും എം എൽ എ പങ്കെടുത്തില്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്മാരിൽ രണ്ട് പേര് മാത്രമാണ് പങ്കെടുത്തത്. കൂടാതെ വിനോദയാത്ര വിവാദം നടക്കുന്നതിന് തൊട്ടുമുൻപുള്ള താലൂക്ക് വികസനസമിതി യോഗത്തിൽ വരെ വികസന സമിതിയിൽ എത്തുന്ന പ്രതിനിധികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ ഈ സംഭവങ്ങൾക്ക് ശേഷം ഇതും നൽകിയിട്ടില്ല എന്നതാണ് വാസ്തവം.

കോന്നിയുടെ വിവിധ മേഖലകളിൽ നിന്നും എത്തുന്ന പ്രായമായ ആളുകൾ വരെ കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഈ ആളുകൾക്ക് പോലും കുടിവെള്ളം നൽകാത്തത് ശരിയായ പ്രവണതയല്ലെന്നും യോഗം കുറ്റപ്പെടുത്തി. സർക്കാർ ഓഫീസിലുകളിലും മറ്റ് യോഗങ്ങളിലും ഈ ചൂട് കാലത്ത് കുടിവെള്ളം നിർബന്ധമായും നൽകണമെന്ന് സർക്കാർ തീരുമാനിച്ച അവസരത്തിൽ ആണ് താലൂക്ക് വികസന സമിതി പോലെ പ്രധാനപ്പെട്ട ഒരു യോഗത്തിൽ കുടിവെള്ളം നൽകാൻ നടപടി സ്വീകരിക്കാത്തത് എന്നും യോഗം കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...