Friday, March 28, 2025 7:10 pm

നെന്മാറ ഇരട്ടകൊലപാതകം ; പോലീസിന് വീഴ്ച പറ്റി, എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിൽ പോലീസിന് വീഴ്ചയുണ്ടായ സംഭവത്തിൽ എസ്എച്ച്ഒ മഹേന്ദ്രസിംഹന് സസ്പെൻഷൻ. ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ എസ്എച്ച്ഒയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നെന്മാറ പോലീസ് പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പോലീസിന്റെ ഭാഗത്തു നിന്നു സംഭവിച്ച ഗുരുതര വീഴചയാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന എസ്എച്ച്ഒയുടെ വിശദീകരണം തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് എസ്പി സമർപ്പിച്ചതെന്നുള്ള വിവരങ്ങൾ മുമ്പ് പുറത്തുവന്നിരുന്നു.

അതേസമയം കൊലയ്ക്കു ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പോലീസ് അന്വേഷിക്കുന്നത്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ പ്രതി ചെന്താമര ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 30-നാണ് സജിത കൊല്ലപ്പെട്ടത്. ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണ് പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരി റെയിൽ പദ്ധതി ഉടൻ നടപ്പിലാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി...

0
ന്യൂ ഡൽഹി: ശബരി റെയിൽ പദ്ധതി ഉടൻ നടപ്പിലാക്കാൻ സർക്കാർ അടിയന്തിര...

മാധ്യമ ശിൽപശാലയുമായി ജില്ലാ ശുചിത്വ മിഷൻ

0
പത്തനംതിട്ട : ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കെയുഡബ്ല്യൂജെയുടെയും പത്തനംതിട്ട പ്രസ്...

സ്കൂൾ മധ്യവേനലവധിക്ക് അടക്കുന്ന ദിവസം ക്ലാസ് പി.ടി.എ കൂടി പൂഴിക്കുന്ന് എം.ഡി. എൽ.പി സ്കൂൾ...

0
റാന്നി: സ്കൂൾ മധ്യവേനലവധിക്ക് അടക്കുന്ന ദിവസം ക്ലാസ് പി.ടി.എ കൂടി പൂഴിക്കുന്ന്...

പത്തനംതിട്ട കൊടുമണ്ണിൽ ആൾതാമസം ഇല്ലാത്ത ഷെഡ്ഡിൽ നിന്ന് പെരുമ്പാമ്പുകളേയും കുഞ്ഞുങ്ങളെയും കണ്ടെത്തി

0
പത്തനംതിട്ട : കൊടുമണ്ണിൽ ആൾതാമസം ഇല്ലാത്ത ഷെഡ്ഡിൽ നിന്ന് പെരുമ്പാമ്പുകളേയും കുഞ്ഞുങ്ങളെയും...