പതിനാലുമുതല്‍ പതിനാറുവയസുവരെയുള്ള കുട്ടികളില്‍ 82 ശതമാനത്തിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനറിയാം എന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ദില്ലി: പതിനാലുമുതല്‍ പതിനാറുവയസുവരെയുള്ള കുട്ടികളില്‍ 82 ശതമാനത്തിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനറിയാം എന്ന് റിപ്പോര്‍ട്ട്. ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ടില്‍ (ASER) ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം 57 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്നത്. കൊവിഡാനന്തരം ഉണ്ടാകാന്‍ സാധ്യതയുള്ള പഠന നഷ്ടങ്ങളില്‍ നിന്നും കരകയറാന്‍ സ്മാര്‍ട്ട് ഫോണിന്‍റെ ഉപയോഗം ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല പ്രൈമറി ക്ലാസുകളിലെ പഠന നിലവാരം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതായും എ എസ് ഇ ആര്‍ വ്യക്തമാക്കുന്നു. ഗവണ്‍മെന്‍റ് സ്കൂളുകളില്‍ എത്തുന്ന പതിനാലിനും പതിനാറിനും ഇടയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണവും നിലവില്‍ വര്‍ധിച്ചിട്ടുണ്ട്.

എന്താണ് എ എസ് ഇ ആര്‍ റിപ്പോർട്ട്?
ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്‍റെയും പഠനത്തിന്‍റെയും സ്ഥിതിവിവരക്കണക്ക് നൽകുന്ന സർവെയാണിത്. ഈ സർവേ ആദ്യമായി 2005-ലാണ് നടത്തിയത്. കുട്ടികളുടെ സ്കൂള്‍ പ്രവേശനത്തെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക, കുട്ടികളുടെ അടിസ്ഥാന വായനയും കഴിവുകളും പരിശോധനകളിലൂടെ വിലയുരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എ എസ് ഇ ആര്‍ ചെയ്തുവരുന്നു. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലെ വിദ്യാഭ്യാസത്തിന്‍റെയും പഠനത്തിന്‍റെയും പരിമിതികളിലുള്‍പ്പെടെ സര്‍വെ പ്രാധാന്യം നല്‍കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...