കാഠ്മണ്ഡു : നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഠ്മണ്ഡുവിലെ സഹിദ് ഗംഗാതാല്‍ നാഷണല്‍ ഹാര്‍ട്ട് സെന്റര്‍ ആശുപത്രിയിയിലാണ് ഒലിയെ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം ഒലിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നേപ്പാളിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ശര്‍മ്മ ഒലി അസ്വസ്ഥനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നടന്ന ചൂടേറിയ വാദ പ്രതിവാദങ്ങള്‍ക്കിടെ കെ.പി ശര്‍മ്മ ഒലിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇന്ത്യയെ വെറുപ്പിച്ച് ചൈനീസ് പക്ഷപാതിത്വം കാണിക്കുന്ന ശര്‍മ്മ ഒലിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നേപ്പാളില്‍ ഉയരുന്നത്. നേപ്പാളി കോണ്‍ഗ്രസും നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രബല വിഭാഗവും ഒലിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.