ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് കറൻസി അച്ചടിക്കാനുള്ള നേപ്പാളിന്റെ നീക്കം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ കറൻസി നോട്ടിൽ ഉൾപ്പെടുത്താനുള്ള നേപ്പാളിന്റെ നീക്കത്തിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്‌ ജയശങ്കർ. കറൻസി നോട്ടിൽ ഉൾപ്പെടുത്തിയതുകൊണ്ട് മാത്രം സ്ഥിതിഗതികൾക്കോ യാഥാർത്ഥ്യത്തിനോ മാറ്റം വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭുവനേശ്വറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണെന്ന് ജയശങ്കർ പറഞ്ഞു. നേപ്പാളുമായി അതിർത്തി വിഷയങ്ങളിൽ ചർച്ചകൾ നടന്നുവരുന്നുണ്ട്. എന്നാൽ അതിനിടയിൽ അവർ ഏകപക്ഷീയമായി നടപടികൾ സ്വീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഭൂപ്രദേശങ്ങളെ നേപ്പാളിന്റേതായി ചിത്രീകരിക്കുന്ന പുതിയ 100 രൂപ കറൻസി നോട്ട് അച്ചടിക്കുമെന്നുള്ള നേപ്പാൾ ഭരണകൂടത്തിന്റെ പ്രഖ്യാപനം വരുന്നത്. ഏപ്രിൽ 25, മെയ് 2 തീയതികളിൽ നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ പ്രചണ്ഡയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ 100 രൂപ നോട്ടിന്റെ പശ്ചാത്തലത്തിൽ അച്ചടിച്ച പഴയ ഭൂപടം മാറ്റാനും നോട്ട് പുനർരൂപകൽപന ചെയ്യാനും തീരുമാനിച്ചതായി നേപ്പാൾ സർക്കാർ വക്താവ് രേഖ ശർമ്മ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...