ദലിത് യുവാവ് ക്രിക്കറ്റ് പന്ത് എടുത്തു ; യുവാവിന്റെ തള്ളവിരല്‍ മുറിച്ചെടുത്തു, ക്രൂരമര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്തില്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ ആക്രമിക്കുകയും തള്ളവിരല്‍ മുറിച്ചെടുക്കുകയും ചെയ്തു. ദലിത് യുവാവിന്റെ അനന്തരവന്‍ ക്രിക്കറ്റ് പന്ത് എടുത്തതാണ് മേല്‍ജാതിക്കാരുടെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പത്താന്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. സ്‌കളൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കെ, ധീരജിന്റെ അനന്തരവന്‍ പന്തെടുത്തതാണ് പ്രശനങ്ങള്‍ക്ക് തുടക്കം. രോഷാകുലരായ പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. കൂടാതെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ ജാതീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇത് ധീരജ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

പിന്നാലെ പ്രശ്‌നം താത്കാലമായി ഒത്തുതീര്‍പ്പാക്കി. എന്നാല്‍ വൈകീട്ട് ഏഴുപേരടങ്ങുന്ന സായുധ സംഘം ധീരജിനെയും സഹോദരന്‍ കീര്‍ത്തിയെയും ആക്രമിച്ചു. തുടര്‍ന്ന് കീര്‍ത്തിയുടെ തള്ളവിരല്‍ പ്രതികള്‍ മുറിച്ചെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...