മാഗി ഉള്‍പ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉല്‍പന്നങ്ങളും അനാരോഗ്യകരം : നെസ്​ലെയുടെ അഭ്യന്തര റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: മാഗി ഉള്‍പ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉല്‍പ്പന്നങ്ങളും അനാരോഗ്യകരമാണെന്ന്​ നെസ്​ലെയുടെ അഭ്യന്തര റിപ്പോര്‍ട്ട്​. അനാരോഗ്യകരമായ പ്രവണതകള്‍ മറികടക്കാനായുള്ള നടപടികളിലാണ്​ കമ്പിനിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

ബ്രിട്ടീഷ്​ മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസി​ന്റെ  റിപ്പോര്‍ട്ട്​ പ്രകാരം കമ്പിനിയുടെ ഉയര്‍ന്ന തസ്തികകളിലുള്ള എക്​സിക്യൂട്ടീവുകള്‍ക്ക്​ അയച്ച റിപ്പോര്‍ട്ടിലാണ്​ ഇക്കാര്യം പറയുന്നത്​. ചോക്​ളേറ്റുകള്‍ അടക്കമുള്ള 60 ശതമാനം നെസ്​ലെ ഉല്‍പ്പന്നങ്ങളും ആരോഗ്യസ്ഥിതിക്ക്​ ഗുണകരമാകുന്നതല്ല എന്നാണ്​ റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം. ബേബി ഫുഡ്​, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, കോഫി, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട്​ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ചില തരം ഉല്‍പ്പന്നങ്ങള്‍ എത്രതന്നെ ആരോഗ്യകരമാക്കാന്‍ ശ്രമിച്ചാലും സാധിക്കില്ലെന്നും നെസ്​ലെ പറയുന്നു. കമ്പിനിയുടെ 37 ശതമാനം ഉല്‍പ്പന്നങ്ങള്‍ ആസ്​ട്രേലിയയിലെ ഫുഡ്​​ റേറ്റിങ്ങില്‍ 5ല്‍ 3.5 സ്റ്റാറില്‍ അധികം നേടിയിട്ടുണ്ട്​. എന്നാല്‍ വെള്ളവുമായും പാലുമായും ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മികച്ച ഗുണനിലവാരം പുലര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളവുമായി ബന്ധപ്പെട്ട 82 ശതമാനം ഉല്‍പ്പന്നങ്ങളും പാലുമായി ബന്ധപ്പെട്ട 60 ശതമാനം ഉല്‍പ്പന്നങ്ങളും 3.5 സ്​റ്റാറില്‍ അധികം നേടിയിട്ടുണ്ട്​. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്​കരിക്കുമെന്നും നെസ്​ലെ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...