കാലിഫോർണിയ : ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് തലച്ചോറിൽ ഘടിപ്പിച്ച ആദ്യത്തെയാൾ പൂർണമായി സുഖം പ്രാപിച്ചുവെന്നും അയാൾക്ക് ഇപ്പോൾ ചിന്തകളിലൂടെ കംപ്യൂട്ടർ മൗസിനെ നിയന്ത്രിക്കാൻ കഴിയിമെന്നും ഇലോൺ മസക്. എക്സിലെ സ്‌പേസസിൽ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രോഗിയിൽ നിന്ന് പരമാവധി മൗസ് ബട്ടൻ ക്ലിക്കുകൾ ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ്ന്യൂറാലിങ്ക്ഇപ്പോൾ. കഴിഞ്ഞവർഷം മേയിലാണ് ബ്രെയിൻ ചിപ്പ് മനുഷ്യനിൽ പരീക്ഷിക്കാൻ ന്യൂറാലിങ്കിന് അനുമതി ലഭിച്ചത്.
തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാകാനും തയ്യാറുള്ള രോഗികളെയും കമ്പനി ക്ഷണിച്ചിരുന്നു. ജനുവരിയിലാണ് ന്യൂറാലിങ്ക് ആദ്യമായി ഒരു മനുഷ്യന്റെ തലച്ചോറിൽവിജയകരമായിഘടിപ്പിച്ചതായിന്യൂറാലിങ്ക് അറിയിച്ചത്.ടെലിപ്പതി എന്നാണ് തലച്ചോറിനേയും കംപ്യൂട്ടറിനേയും ബന്ധിപ്പിക്കുന്ന ഈ ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. ചിന്തകളിലൂടെ കംപ്യൂട്ടറും സ്മാർട്‌ഫോണും നിയന്ത്രിക്കാൻ മനുഷ്യനെ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.