കുവൈത്ത് സിറ്റി : പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടത്തില്‍ കുവൈത്തില്‍നിന്ന് ആറ് വിമാന സര്‍വീസുകള്‍. എല്ലാം കേരളത്തിലേക്കാണ്.
മേയ് 28ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ്. കുവൈത്തില്‍ നിന്ന് 11.20 നു പുറപ്പെട്ട് ഇന്ത്യന്‍ സമയം ഏഴുമണിക്ക് തിരുവനന്തപുരത്തെത്തും. മേയ് 29നുള്ള കോഴിക്കോട് വിമാനം കുവൈത്തില്‍നിന്ന് വൈകിട്ട് 3.40ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കോഴിക്കോട്ടെത്തും.
മൂന്നാമത്തെ വിമാനം മേയ് 30ന് ഉച്ചക്ക് 1.30ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് രാത്രി 8.30നു കണ്ണൂരില്‍ എത്തും. ജൂണ്‍ ഒന്നിന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം സര്‍വീസ് രാവിലെ 11.20ന് പുറപ്പെട്ട് വൈകിട്ട് ഏഴു മണിക്ക് തിരുവനന്തപുരത്തെത്തും.
ജൂണ്‍ രണ്ടിന് കൊച്ചിയിലേക്കുള്ള വിമാനം കുവൈത്ത് സമയം ഉച്ചക്ക് 12 മണിക്ക് പുറപ്പെട്ട് രാത്രി 7.30ന് കൊച്ചിയില്‍ എത്തും. ജൂണ്‍ നാലിന് വൈകുന്നേരം 3.40ന് കുവൈത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11 മണിക്ക് കോഴിക്കോട്ട് എത്തും.