കുവൈത്തില്‍നിന്ന് കേരളത്തിലേക്ക് ആറ്​ വിമാന സര്‍വീസുകള്‍

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്​ സിറ്റി : പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തി​ന്റെ  മൂന്നാംഘട്ടത്തില്‍ കുവൈത്തില്‍നിന്ന് ആറ്​ വിമാന സര്‍വീസുകള്‍. എല്ലാം കേരളത്തിലേക്കാണ്​.

മേയ് 28ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ്. കുവൈത്തില്‍ നിന്ന് 11.20 നു പുറപ്പെട്ട്​ ഇന്ത്യന്‍ സമയം ഏഴുമണിക്ക് തിരുവനന്തപുരത്തെത്തും. മേയ് 29നുള്ള കോഴിക്കോട് വിമാനം കുവൈത്തില്‍നിന്ന്​ വൈകിട്ട്​ 3.40ന്​ പുറപ്പെട്ട്​ രാത്രി 11 മണിക്ക് കോഴിക്കോ​ട്ടെത്തും.

മൂന്നാമത്തെ വിമാനം മേയ് 30ന്​ ഉച്ചക്ക്​ 1.30ന്​ കുവൈത്തില്‍നിന്ന് പുറപ്പെട്ട് രാത്രി 8.30നു കണ്ണൂരില്‍ എത്തും. ജൂണ്‍ ഒന്നിന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം സര്‍വീസ് രാവിലെ 11.20ന്​ പുറപ്പെട്ട് വൈകിട്ട്​ ഏഴു മണിക്ക് തിരുവനന്തപുരത്തെത്തും.

ജൂണ്‍ രണ്ടിന്​ കൊച്ചിയിലേക്കുള്ള  വിമാനം കുവൈത്ത്​ സമയം ഉച്ചക്ക് 12 മണിക്ക് പുറപ്പെട്ട്​ രാത്രി 7.30ന്​ കൊച്ചിയില്‍ എത്തും. ജൂണ്‍ നാലിന് വൈകുന്നേരം 3.40ന്​ കുവൈത്തില്‍നിന്ന്​ പുറപ്പെടുന്ന വിമാനം രാത്രി 11 മണിക്ക്​ കോഴിക്കോട്ട്​ എത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...