വല്യയന്തി : പത്തനംതിട്ട നഗരസഭ ആറാം വാർഡ് മുണ്ടു കോട്ടയ്ക്കലിൽ ഏറെക്കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന 91-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോത്ഘാടനം മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ നിർവ്വഹിച്ചു. പ്രദേശത്തെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്ന അങ്കണവാടികൾ എന്നും നാടിന് മുതൽകൂട്ടാണ് എന്ന് അദ്ദേഹം പറഞ്ഞു. പുതിയ കെട്ടിടത്തിന്‍റെ വല്യയന്തി പുളിന്തിട്ടയിൽ സുമിത് സി.തോമസ് ദാനം ചെയ്ത രണ്ടു സെൻ്റും വാർഡ് കൗൺസിലർ ആൻസി തോമസിൻ്റെ നേതൃത്വത്തിൽ പൊതുജന സഹകരണത്തോടെ ഫണ്ട് സമാഹരണം നടത്തി ഒരു സെൻറും അങ്കണവാടിയ്ക്കായി കണ്ടെത്തി നഗരസഭയ്ക്ക് നൽകിയ സ്ഥലത്ത് 20 ലക്ഷം രൂപ പദ്ധതി വിഹിതമായി വകയിരുത്തിയാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്.
വാർഡ് കൗൺസിലർ ആൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി വർഗീസ്, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, കൗൺസിലർമാരായ അഡ്വ. എ സുരേഷ് കുമാർ, റോസ്‌ലിൻ സന്തോഷ്, അഡ്വ. റോഷൻ നായർ, ആനി സജി, ഐ സി ഡി എസ് സൂപർവൈസർ നിഷ ആനി ജോസഫ്, മുനിസിപ്പൽ എഞ്ചിനീയർ സുധീർ രാജ്, സംഘാടക സമിതി ചെയർമാൻ സജി കെ സൈമൺ, അങ്കണവാടി ടീച്ചർ ജസീല എം ഐ,ദാസ് തോമസ്, മാമ്മൻ മത്തായി, ജോർജ് തോമസ്, വർഗീസ് ഉമ്മൻ, പിഎ വർഗീസ്, ജോസ് തോമസ്, തോമസ് മാത്യു, കെ.സി മാത്യു, ബാബു വർഗീസ്, ലിന്റാ, ഐശ്വര്യ, ദീപ അനിൽ, ലിജി ബൈജു, രമണി എന്നിവർ പ്രസംഗിച്ചു.