കൊല്ലം : ആഹാരം കഴിക്കുമ്പോള്‍ വയറാണെന്നു പറഞ്ഞു സഹോദരിയുടെ പക്കല്‍ നിന്ന് വയറ് കുറക്കാന്‍ ബെല്‍റ്റ് വാങ്ങി കെട്ടിയെന്നും അവള്‍ ഗര്‍ഭിണിയാണെന്ന് താന്‍ അറിഞ്ഞില്ലെന്നും രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു മകളെ സംരക്ഷിക്കാനാണ് നാട്ടില്‍ തിരിച്ചെത്തിയത്.
എല്ലാ മാസവും ഡേറ്റാണെന്നു പറഞ്ഞ് മാറി കിടക്കുമായിരുന്നു ഇതൊക്കെ എങ്ങനെ സംശയിക്കും. തന്നെ രേഷ്മ പൊട്ടനാക്കിയെന്ന് വിഷ്ണു പ്രതികരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലെ ചാറ്റിംങ് വിലക്കിയിട്ടും രഹസ്യമായി തുടര്‍ന്നു. എല്ലാം ക്ഷമിച്ചിട്ടും തന്നെ വഞ്ചിച്ചു. ഒരു അനന്തുവുമായാണ് രേഷ്മ ചാറ്റ് ചെയ്തതെന്നും വിഷ്ണു വെളിപ്പെടുത്തി.
തനിക്ക് ഇനി രേഷ്മയെ വേണ്ടാ. ഇതു വരെ ആരുടെ മുമ്പിലും തല കുനിച്ചിട്ടില്ല. തനിക്ക് മദ്യപാനവും പുകവലി ശീലവും ഇല്ല. അവള്‍ ഗര്‍ഭിണിയാണെന്ന് താന്‍ അറിഞ്ഞില്ല. കുഞ്ഞിനെക്കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ച്ചയായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് രേഷ്മയോട് ചോദിച്ചിരുന്നു. എന്നാല്‍ ആരോടും ചാറ്റിങ് ഇല്ലെന്നായിരുന്നു മറുപടി.