അടൂർ : ജനിച്ചപ്പോൾ 430 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ 120 ദിവസത്തെ വിദഗ്ധ ചികിത്സയിലൂടെ പൂർണ ആരോഗ്യവതിയാക്കിയെന്ന് അടൂർ ലൈഫ് ലൈൻ ആശുപത്രി. പത്തനംതിട്ട തട്ട സ്വദേശികളായ അഭിഷേക് സി.നായർ–അമൃത ദമ്പതികൾക്ക് മാസം തികയാതെ ജനിച്ച കുഞ്ഞിന് ഇപ്പോൾ ഒരു കിലോ 800 ഗ്രാം തൂക്കമുണ്ട്.
6 മാസം ഗർഭിണിയായ അമൃത കഴിഞ്ഞ ജനുവരി 12ന് ആണ് കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് വിദഗ്ധ ചികിത്സ ആരംഭിക്കുകയായിരുന്നു. 2018 നവംബറിൽ 510 ഗ്രാം തൂക്കത്തോടെ ജനിച്ച കുഞ്ഞിനെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഈ ആശുപത്രിക്കു കഴിഞ്ഞതായി എൻഐസിയു മേധാവി ഡോക്ടർ ബിനു ഗോവിന്ദ്, മെഡിക്കൽ ഡയറക്ടർ ഡോക്ടർ മാത്യൂസ് ജോൺ, സീനിയർ പീഡിയാട്രിഷ്യൻ ഡോക്ടർ ജൂഡി ബാബു, സിഇഒ ഡോക്ടർ ജോർജ് ചാക്കച്ചെറി എന്നിവർ പറഞ്ഞു.