തിരുവനന്തപുരം: നെടുമങ്ങാട് നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ വിജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ ഒരു കടയില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതി കാമുകനൊപ്പം കഴിയുന്നതിന് വേണ്ടിയാണ് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി വീടിന് പിന്നില്‍ കുഴിച്ചു മൂടിയത്. ഇന്ന് രാവിലെയാണ് മൃതദേഹം പരിസരവാസികള്‍ കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസില്‍ അറിയിച്ചു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യുവതി വീട്ടിലുണ്ടായിരുന്നില്ല. സഹോദരനും പിതാവിനും ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഞായറാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കുട്ടിയെ കൊലപ്പെടുത്തി വിജി തന്നെ കുഴിച്ചുമൂടിയെന്നാണ് നിഗമനം. കുറ്റകൃത്യത്തിന് മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.