ന്യൂഡല്‍ഹി : നവജാത ശിശുവിനെ കാശു വാങ്ങി വിറ്റ കേസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍. ഗോവിന്ദ് കുമാര്‍ (30), ഭാര്യ പൂജാ ദേവി (22), വിദ്യാനന്ദ് യാദവ് (50), ഭാര്യ റാംപാരി യാദവ് (45), രമണ്‍ കുമാര്‍ യാദവ്, ഹര്‍പാല്‍ സിങ് എന്നിവരാണ് പിടിയിലായത്. ആറു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ 3.60 ലക്ഷം രൂപയ്ക്കാണ് വില്‍പ്പന നടത്തിയതെന്ന് പോലീസ് അറിയിച്ചു.
ഗോവിന്ദ് കുമാര്‍ പൂജാ ദേവി ദമ്പതികള്‍ക്കു പിറന്ന കുട്ടിയെ മക്കളില്ലാത്ത വിദ്യാനന്ദ്- റാംപാരി ദമ്പതികള്‍ക്കു വില്‍പ്പന നടത്തിയെന്നാണ് കേസ്. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് ശിശുക്ഷേമ സമിതി തീരുമാനമെടുക്കുമെന്ന് പോലീസ് അറിയിച്ചു.