തറയില്‍ ഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട തറയില്‍ ഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. മൂന്ന് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് ആയതിനാലാണ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. പ്രതികളുടെ ആസ്തി വിവരങ്ങള്‍ തേടി പോലീസ് രജിസ്ട്രേഷന്‍ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. തട്ടിപ്പില്‍ പ്രതിയായ ഉടമ സജി സാമിന്റെ വീട്ടില്‍ പോലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. സജിയുടെയും ഭാര്യയുടെയും പേരിലുള്ള വിവിധ ബാങ്കുകളിലെ പാസ് ബുക്കുകളും പണമിടപാട് രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വീടും കാറും മാത്രമാണ് സമ്പാദ്യമായി ഉള്ളതെന്നും പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ച തന്നെയും ബാധിച്ചെന്നുമാണ് സജിയുടെ മൊഴി. ഒളിവില്‍ പോയിട്ടില്ലെന്നും താന്‍ ഓമല്ലൂരിലെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും സജി സാം ചോദ്യം ചെയ്യലില്‍ പറഞ്ഞു.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നാലെ നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിച്ചതോടെ തകര്‍ച്ച തുടങ്ങിയെന്നാണ് സജിയുടെ മൊഴി. സ്വര്‍ണ പണയത്തിന്റെ പലിശയായിരുന്നു നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത്. പണയം കുറഞ്ഞതോടെ നിക്ഷേപം എടുത്ത് പലിശ നല്‍കേണ്ടി വന്നു. വന്‍തുക നിക്ഷേപിച്ച ചിലര്‍ ബിഎംഡബ്ലു , ഇന്നോവ കാറുകള്‍ കൊണ്ടുപോയി. പലയിടങ്ങളിലെ 52 സെന്റ് സ്ഥലം വിറ്റ് ചിലര്‍ക്ക് പണം നല്‍കിയെന്നും ചോദ്യം ചെയ്യലില്‍ സജി പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...