കൊല്ലം: കരുനാഗപ്പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തറയില്‍മുക്കിനു സമീപം വീടിനോട് ചേര്‍ന്നാണ് കുഞ്ഞിനെ നാട്ടുകാര്‍ കണ്ടത്.
കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടത്. ഒരു പൂച്ചമാത്രമാണ് ഈ സമയം കുഞ്ഞിന്റെ സമീപത്തുണ്ടായിരുന്നത്. പൂച്ചയുടെ കരച്ചിലിനൊപ്പം കുട്ടിയുടെ കരച്ചില്‍ കൂടി കേട്ടപ്പോള്‍ സംശയം തോന്നിയാണ് അവിടെയെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടനെ തന്നെ കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരിശോധിച്ചുവരികയാണ്.
കരുനാഗപ്പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment