പത്തനംതിട്ട : വെച്ചൂച്ചിറ ഗവ.പോളി ടെക്‌നിക്കിന് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഈ മാസം 13 ന് രാവിലെ 9 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 3.5 കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.
ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സ്വാഗതസംഘ രൂപീകരണയോഗം പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് കെ പണിക്കര്‍, പഞ്ചായത്ത് മെമ്പര്‍ എസ്.രമാദേവി, പ്രിന്‍സിപ്പല്‍ റീനു ബി ജോസ് എന്നിവര്‍ സംസാരിച്ചു. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ (രക്ഷാധികാരി), ടി.കെ ജെയിംസ് (ചെയര്‍മാന്‍), ആര്‍.വരദരാജന്‍ (ജനറല്‍ കണ്‍വീനര്‍) സ്വാഗതസംഘം രൂപീകരിച്ചു
വെച്ചൂച്ചിറ ഗവ.പോളി ടെക്‌നിക്കിന് പുതിയ കെട്ടിടം ; നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും
RECENT NEWS
Advertisment