ശിവസേന യുപിഎയിലെക്കോ ? രാഹുല്‍ – സഞ്ജയ് റാവത്ത് നിർണായക കൂടിക്കാഴ്ച

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ശിവസേന എംപി സഞ്ജയ് റാവത്തും കൂടിക്കാഴ്ച നടത്തും. ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് കൂടിക്കാഴ്ച നടത്തുന്നതെന്നാണ് വിവരം. എന്നാൽ പതിവ് കൂടിക്കാഴ്ച മാത്രമാണെന്ന് ശിവസേന നേതൃത്വം അറിയിച്ചു. മഹാരാഷ്ട്രയിലെ ശിവസേന–എൻസിപി–കോൺഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച നടത്തുകയെന്നും നേതൃത്വം അറിയിച്ചു.

അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ശിവസേന കോൺഗ്രസിന് പിന്തുണ നൽകും. ആശയപരമായി രണ്ട് പക്ഷത്തുള്ള കോൺഗ്രസും ശിവസേനയും വരും തെരഞ്ഞെടുപ്പുകളി‍ൽ ഒന്നിക്കുന്നതിനുള്ള സാധ്യതകൾ ചർച്ചാവിഷയമാണ്. ശിവസേന യുപിഎയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി യുപിഎയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ശിവസേന യുപിഎയിൽ ചേരുന്നത് പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് വഴി തുറക്കും.

മമത ബാനർജി ഉൾപ്പെടെ കോൺഗ്രസിനെ ആക്രമിക്കുമ്പോൾ ശക്തമായ പ്രതിരോധമാണ് ശിവസേന തീർക്കുന്നത്. കോൺഗ്രസിനെ ഒഴിവാക്കി സമാന്തരമായി പ്രതിപക്ഷം തീർക്കാനുള്ള ശ്രമം ബിജെപിയെ ശക്തിപ്പെടുത്താനെ ഉപകരിക്കൂ എന്ന് മമതയെ വിമർശിച്ചുകൊണ്ട് ശിവസേനയുടെ മുഖപത്രമായ സാമ്ന എഴുതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...