Friday, July 4, 2025 8:57 pm

നഗരസഭാ മത്സ്യച്ചന്തയ്ക്ക് ഇനി പുതിയ മുഖം ; 5000 ചതുരശ്ര അടി വിസ്തൃതിയില്‍ പുതിയ കെട്ടിടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക് ഡൗണിനിടയിലും കച്ചവടക്കാരുടെ പുനരധിവാസം, കെട്ടിടം പൊളിക്കല്‍, സ്ഥലം കൈമാറ്റം, തുടങ്ങി കടമ്പകളേറെ കടന്ന് നവീകരണത്തിന്റെ പാതയിലാണ് നഗരസഭയുടെ മത്സ്യച്ചന്ത. ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ആദ്യ കൗണ്‍സില്‍ യോഗത്തില്‍ തന്നെ തീരുമാനമെടുത്ത പദ്ധതിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

5000 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതില്‍ 6 ഇറച്ചി സ്റ്റാളുകളും 32 മത്സ്യ സ്റ്റാളുകളും ഉണ്ടാകും. ഒരേ സമയം 100 ഉപഭോക്താക്കള്‍ക്ക് നിന്ന് മത്സ്യം വാങ്ങാനുള്ള സൗകര്യവും ഉണ്ടാകും. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മാര്‍ക്കറ്റ് നവീകരിക്കുന്നതിനുള്ള നഗരസഭയുടെ താല്പര്യമറിയിക്കണമെന്ന് കാണിച്ച് 2017 ഡിസംബര്‍ മുതല്‍ എം.എല്‍.എ വീണ ജോര്‍ജ് നഗരസഭക്ക് പല തവണ കത്ത് നല്‍കിയിരുന്നു. മുന്‍ ഭരണസമിതി പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും നിലവിലുള്ള കച്ചവടക്കാരുടെ പുനരധിവാസം എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല.

എന്നാല്‍ പുതിയ ഭരണസമിതി കച്ചവടക്കാരുമായി ചര്‍ച്ച ചെയ്ത് അവര്‍ക്ക് മാര്‍ക്കറ്റില്‍ പ്രത്യേക സ്ഥലം നല്‍കി മാറ്റി. പഴയ കെട്ടിടം പൊളിച്ചുനീക്കി സ്ഥലം നിര്‍വഹണ ഏജന്‍സിയായ കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കൈമാറിയിരുന്നു. നിയന്ത്രണങ്ങളെ തുടര്‍ന്ന് ചെറിയ കാലതാമസം നേരിട്ടെങ്കിലും ചെയര്‍മാന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ മേധാവികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൂന്ന് യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരസഭയില്‍ നവീകരണ പദ്ധതികളിലൂടെ ഘട്ടം ഘട്ടമായി മുന്നോട്ട് പോവുക എന്ന നയമാണ് ഈ ഭരണ സമിതി നടപ്പിലാക്കുന്നതെന്ന് ചെയര്‍മാന്‍ അഡ്വ .ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചു ; യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

0
തൃശൂർ: കള്ളുഷാപ്പിൽ വെച്ച് യുവാവിന്റെ പ്ലേറ്റിൽ നിന്നും കൊഴുവ വറുത്തത് അനുവാദം...

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...