ദുബായ് : സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് അൽ മംസാർ ബീച്ചിലേക്ക് വാരാന്ത്യങ്ങളിൽ ഡബ്ല്യു 20 എന്ന പുതിയ ബസ് റൂട്ട് ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചമുതൽ ഞായറാഴ്ച വരെ വൈകീട്ട് അഞ്ചുമണിമുതൽ രാത്രി 11 വരെയാണ് സേവനം ലഭിക്കുക. അൽ മംസാർ ബീച്ചിലേക്കുള്ള യാത്രക്കാർക്ക് പുതിയ തീരുമാനം ഗുണകരമാകും.
ദൈനംദിന യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യാത്രാസമയം കുറയ്ക്കുന്നതിനും യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരുന്നതിനുമായി ചില ബസ് റൂട്ടുകളില കാര്യമായ മാറ്റങ്ങൾ വരുത്താനും പദ്ധതിയുണ്ട്. 5, 7, 62, 81, 110, സി 04, സി 09, ഇ 306, ഇ 307 എ, എഫ് 12, എഫ് 15, എഫ് 26, എസ് എച്ച് ഒന്ന് എന്നീ റൂട്ടുകളുടെ സമയം മെച്ചപ്പെടുത്തും.