തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പോലീസ് മേധാവി അനില്‍കാന്ത് പുറത്തിറക്കി. കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറായി പുറത്തിറക്കിയത്.
സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് മുഖ്യമന്ത്രി പൊതുപെരുമാറ്റച്ചട്ടം നിര്‍ദ്ദേശിച്ചത്. വിവാദങ്ങളില്‍ പെട്ട് മുഖച്ഛായ നഷ്ടപ്പെട്ട സംസ്ഥാന പോലീസ് സേനയെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കുലറിലെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ചിലത്
പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം, എസ്‌എച്ച്‌ഒ മുതലുള്ള എല്ലാ ഓഫീസര്‍മാരുടേയും പൊതുജനസമ്പര്‍ക്കം മാന്യമായിരിക്കണം, ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ചാര്‍ജ്ജ് ഷീറ്റ് സബ് ഡിവിഷണല്‍ ഓഫീസര്‍ സമയബന്ധിതമായി പരിശോധിച്ച് അംഗീകരിക്കണം.
പോലീസ് സ്‌റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത്. നടപടി സ്വീകരിക്കാന്‍ കഴിയാത്തവയുടെ കാര്യത്തില്‍ നിയമപരമായ പരിമിതി വ്യക്തമാക്കി പരാതിക്കാര്‍ക്ക് കൃത്യമായ മറുടി നല്‍കണം. കേസുകളുടെ അന്വേഷണ പുരോഗതി, എഫ്‌ഐആറിന്റെ പകര്‍പ്പടക്കം പരാതിക്കാര്‍ക്ക് നല്‍കാനാവുന്ന രേഖകളെല്ലാം നല്‍കണം. ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഭാഷയും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാവണം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പരാതികള്‍ രേഖപ്പെടുത്താന്‍ പ്രത്യേക രജിസ്റ്റര്‍ ഉറപ്പാക്കണം. ഇത്തരം പരാതികളില്‍ കൃത്യമായ നിയമനടപടി സ്വീകരിച്ചുവെന്ന് എസ്‌എച്ചഒമാര്‍ ഉറപ്പാക്കണം. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ അടിയന്തര നടപടി വേണം. കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവരെ സമയബന്ധിതമായി അറസ്റ്റ് ചെയ്ത് കര്‍ശനനടപടി സ്വീകരിക്കണം