Thursday, April 17, 2025 5:58 pm

സ്വര്‍ണ്ണത്തിന്‍റെ വില്‍പ്പനയും വിലയും കുത്തനെ കുറയും ; ജൂവലറികളിലും ഉപഭോക്താക്കളിലും പിടിമുറുക്കി ഇ.ഡി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി  : ജൂവലറികളില്‍ നിലവിലുള്ള ആഭരണശേഖരത്തിന്‍റെയും ഇടപാടുകളുടെയും കൃത്യമായ രേഖകള്‍ ഇനി ഇ ഡിയ്‌ക്കുമുന്നില്‍ ഹാജരാക്കണം. ഇടപാടുകള്‍ നടക്കുമ്പോള്‍ ഉപഭോക്താക്കളുടെ പാന്‍, ആധാര്‍ നമ്പര്‍ പോലുള്ള കെ.വൈ.സി. രേഖകള്‍ ജൂവലറി ഉടമകള്‍ ശേഖരിക്കണം. ഇതെല്ലാം എപ്പോള്‍ വേണമെങ്കിലും പരിശോധിക്കപ്പെടും. തന്‍റെ മകളുടെ വിവാഹത്തിന് ഒരു മനുഷ്യായുസ്സ് മുഴുവന്‍ പണിപ്പെട്ട് സ്വരുക്കൂട്ടിയ സമ്പത്ത് ഉപയോഗിച്ച്‌ സ്വര്‍ണാഭരണം വാങ്ങുന്നവരുടെ രേഖകള്‍ ഇ.ഡി.ക്കു കൈമാറണമെന്ന തീരുമാനം സമൂഹത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. സാധാരണക്കാരെ കള്ളപ്പണക്കാരായി ചിത്രീകരിക്കാനുള്ള നീക്കവും ഇനിയുണ്ടാകും.

എന്നാല്‍ വലിയതോതിലുള്ള ഇടപാടുകളില്‍ ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റിനുള്ള (എഫ്.ഐ.യു.) റിപ്പോര്‍ട്ട് ബാങ്കുകളില്‍നിന്നുള്‍പ്പെടെ പോകുന്നുണ്ട്. ഇതില്‍ യൂണിറ്റ് തന്നെ അന്വേഷണം നടത്തുകയായിരുന്നു രീതി. പി.എംഎ‍ല്‍എ.യുടെ പരിധിയില്‍ ജൂവലറി ഇടപാടുകള്‍ വന്നതോടെ ഇനി സംശയാസ്പദമായ ഇടപാടുകളെല്ലാം ഇ.ഡി. അന്വേഷിക്കും. ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റ് ഇത്തരം കേസുകള്‍ ഇ.ഡി.ക്കു കൈമാറും. അങ്ങനെ കള്ളപ്പണത്തിന്റെ പരിധിയിലേക്ക് കാര്യങ്ങളെത്തും. ഇതാണ് സാധാരണക്കാര്‍ക്കു പോലും വിനയായി മാറുന്നത്. വിവാഹ ആവശ്യത്തിന് കടം വാങ്ങിയും മറ്റും സ്വര്‍ണം വാങ്ങുന്നവരും ഇഡി വലയിലേക്ക് വരും.

അതേസമയം കേരളത്തില്‍ സഹകരണ സംഘങ്ങളും സ്വര്‍ണ്ണവുമാണ് കള്ളപ്പണക്കാരുടെ ആശ്രയം. രണ്ടിലും നിക്ഷേപം നടത്തി അവര്‍ സര്‍ക്കാരിനെ പറ്റിക്കുന്നു. ഇത് മനസ്സിലാക്കി സഹകരണ സംഘങ്ങളെ ആര്‍ബിഐയ്ക്ക് കീഴില്‍ കൊണ്ടു വരികയാണ് സര്‍ക്കാര്‍. ഇതിനൊപ്പം സ്വര്‍ണാഭരണമേഖലയുള്‍പ്പടെ ജൂവലറി ഇടപാടുകളിലും കേന്ദ്രം പിടിമുറുക്കുന്നു. ഇതോടെ സ്വര്‍ണ്ണവും സഹകരണവും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും. ഫലത്തില്‍ സ്വര്‍ണ്ണത്തിന്റെ കച്ചവടത്തേയും ഇത് സ്വാധീനിക്കും. പഴയ ഗ്ലാമര്‍ സ്വര്‍ണ്ണത്തിന് നഷ്ടമാകാനും സാധ്യതയുണ്ട്. നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരും പിന്നോട്ട് പോകും.

രാജ്യത്തെ ജൂവലറി വ്യവസായത്തെ മുഴുവന്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയിലാക്കുന്നത് നികുതി വെട്ടിപ്പ് തിരിച്ചറിഞ്ഞാണ്. ജൂവലറി ഇടപാടുകള്‍ 2020 ഡിസംബര്‍ 28 മുതല്‍ പി.എംഎല്‍എ. നിയമത്തിന്റെ പരിധിയിലാണെന്നു ചൂണ്ടിക്കാട്ടി ധനമന്ത്രാലയം ഉത്തരവിറക്കി. കൃത്യമായ രേഖകളില്ലാതെ സ്വര്‍ണമോ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പണമോ പിടിക്കപ്പെട്ടാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) വിശദാന്വേഷണം നടത്താന്‍ അധികാരമുണ്ടാകും. അതായാത് സ്വര്‍ണം വാങ്ങുന്ന പണം എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണം. കേരളത്തില്‍ അടക്കം കള്ളക്കളികള്‍ കണ്ടെത്താന്‍ ഇഡി സജീവമാണ്.

എന്നാല്‍ സ്വര്‍ണ്ണത്തിലെ കള്ളപ്പണത്തിലെ പുതിയ തീരുമാനം ചൂണ്ടിക്കാട്ടി ജൂവലറി ഉടമകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സര്‍ക്കുലര്‍ അയച്ചുതുടങ്ങി. ഉപഭോക്താവുമായി ഒന്നോ അതിലധികമോ തവണകളായി 10 ലക്ഷം രൂപയ്ക്കോ അതിനുമുകളിലോ ജൂവലറി ഇടപാടു നടത്തിയാല്‍ രേഖകള്‍ സൂക്ഷിക്കണം. ഇ.ഡി. ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. ഫലത്തില്‍ എല്ലാ ഇടപാടുകളുടെയും രേഖകള്‍ സൂക്ഷിക്കാന്‍ ജൂവലറി ഉടമകള്‍ ബാധ്യസ്ഥരാകും. അല്ലാത്ത പക്ഷം നടപടികള്‍ എടുക്കും. വിചാരണയിലൂടെ ശിക്ഷിക്കുകയും ചെയ്യും. എന്നാല്‍ കൃത്യമായ രേഖകളില്ലാതെ പണമോ സ്വര്‍ണമോ അധികൃതര്‍ പിടിച്ചെടുത്താല്‍ മൂല്യത്തിന്റെ 82.50 ശതമാനം സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയാണ് ഇപ്പോഴത്തെ രീതി. പി.എംഎല്‍എ. നിയമം ബാധകമാക്കിയതോടെ കണ്ടുകെട്ടലിനുപുറമേ അന്വേഷണവും നേരിടേണ്ടിവരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷൈന്‍ ടോം ചോക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതില്‍ പോലീസ് വിശദീകരണം തേടും

0
കൊച്ചി: പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈന്‍ ടോം ചോക്കോക്കെതിരെ...

യുപിയിൽ 58 ഏക്കർ വഖഫ് ഭൂമി പിടിച്ചെടുത്ത് യോഗി സർക്കാർ

0
യുപി: യുപിയിൽ വഖഫ് ഭൂമി പിടിച്ചെടുത്ത് യോഗി സർക്കാർ. കൗശാമ്പി ജില്ലയിലെ...

കൈ ചൂണ്ടി സംസാരിച്ചെന്ന് ആരോപിച്ച് സിഐടിയു പ്രാദേശിക നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ആരോപണം

0
വടകര: ജില്ലാ സെക്രട്ടറിയോട് കൈ ചൂണ്ടി സംസാരിച്ചെന്ന് ആരോപിച്ച് സിഐടിയു പ്രാദേശിക...

സർക്കാർ ഹൈക്കോടതിയെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചു ; ആശ വർക്കർമാർ

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആശ വർക്കർമാർ. വേതനം സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ...