പത്തനംതിട്ട : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പോഴുംപാറ), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06, വാര്‍ഡ് 07 (കൊല്ലമുള മുതല്‍ എഴുപതേക്കര്‍ ഭാഗം വരെ), കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (കുളയാകുഴി ഭാഗം), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 22 (വഞ്ചിപ്പടി മുതല്‍ സല്‍മാന്‍ പാരീസ് ഭാഗം വരെ), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പാറക്കടവ് , തോപ്പില്‍ എന്നീ ഭാഗങ്ങള്‍), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 , വാര്‍ഡ് 22 (ആശാരിമുക്ക്,തോട്ടുവ, ചെന്നംപത്തൂര്‍ കോളനി ഉള്‍പ്പെടുന്ന തോട്ടുവ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പടിഞ്ഞാറ് എന്നീ ഭാഗങ്ങള്‍), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (വലിയകുന്നം, അംബേദ്കര്‍, കുരിശ്ശുമുട്ടം അംഗനവാടി ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ), ആറന്മുള ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 16 (എഴിക്കാട് കോളനിയും പരിസര പ്രദേശവും), എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 17 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു
പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ( എസ് എ ടി ടവര്‍ മുതല്‍ കരിക്കുടുക്ക മലയകം ഭാഗം വരെ) എന്നീ പ്രദേശങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീർഘിപ്പിച്ചു.
കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 21, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (ആല്‍ത്തറ ജംഗ്ഷന്‍ നിന്നും ഇടത്തേക്ക് നെല്ലാട് റോഡ് പുന്നവേലി ഭാഗം), വാര്‍ഡ് 14 (നരിയന്‍കാവ് മുതല്‍ തുണ്ടത്തില്‍പ്പടി റോഡ് കനാല്‍ സൈഡ് വരെ) എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 18 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവായി.