പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തോട്ടപ്പാലം, മാവില), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, ആറ്, 11, 16, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, നാല്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മേച്ചിറ കോളനി ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11(ദീര്‍ഘിപ്പിക്കുന്നത്), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 എന്നീ പ്രദേശങ്ങളില്‍ മേയ് ആറു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (വെള്ളക്കുളങ്ങര കനാന്‍ നഗര്‍ ഭാഗം), നിരണം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (മുഴുവനായും), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (കുമ്പമല മാറാട്ടും തോപ്പ് മുതല്‍ കുമ്പമല അംഗന്‍വാടി വരെ), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് ഒന്ന്, രണ്ട്,12, 14, 16, 17, 19, 26, 27, 28, 31, (മുഴുവനായും) പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15, ആറ്, 19 (മുഴുവനായും) വാര്‍ഡ് 18, 17 (മുഴുവനായും) വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കോഴിക്കോട്ട് തലക്കല്‍ പതുപ്പാറ പ്രദേശം, ചാരുവിള വട്ടമുരുപ്പേല്‍ പ്രദേശം), ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (തൈമണ്ണില്‍ കുരമ്പാല റോഡ്, കുറുവണ്ണാല്‍ ഭാഗം മുതല്‍ കല്ലുങ്കല്‍ പടി വരെ )എന്നീ പ്രദേശങ്ങളെ മേയ് ആറു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.