പത്തനംതിട്ട : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (കോട്ടമുക്ക്, കിഴക്കുപുറം ശങ്കരത്തില്‍പ്പടി പ്രദേശങ്ങള്‍), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 2 എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന പരുത്തിമുക്ക് ജംഗ്ഷന്‍, ചരല്‍ക്കുന്ന് – മാലൂര്‍ ജംഗ്ഷന്‍ ഭാഗങ്ങള്‍, വാര്‍ഡ് 6 (പ്രമാടത്ത് പാറ ഭാഗം) എന്നീ പ്രദേശങ്ങളെ ജനുവരി 7 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (വിളയില്‍, പഞ്ചായത്ത്, കൃഷി ഭവന്‍, ഭഗവതിക്കുന്ന് ക്ഷേത്രം എന്നീ ഭാഗങ്ങള്‍ ), മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (ചാങ്ങേത്ത് പടി ഭാഗം മുതല്‍ വെട്ടത്തു പടി ഭാഗം വരെ ), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9, 10 എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന പഞ്ചായത്ത് പടി മുതല്‍ പാറക്കടവ് വരെയുള്ള പ്രദേശം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 19 (നെല്ലി മുരുപ്പ്, മാങ്കുഴി ഭാഗം) എന്നീ പ്രദേശങ്ങളെ ജനുവരി 8 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.