പത്തനംതിട്ട : ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (വികെഎന്‍എം വിഎച്ച്എസ്എസ് മുതല്‍ വയ്യാറ്റുപുഴ ജംഗ്ഷന്‍, വയ്യാറ്റുപുഴ ചന്ത ഭാഗം, വലിയകുളങ്ങരവാലി , കൊച്ചുകുളങ്ങരവാലി ഭാഗം വരെ)കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (മാന്തുക ഗ്ലോബ് ജംഗ്ഷന്‍ മുതല്‍ വടക്കേക്കരപ്പടി വരെയുള്ള ഭാഗം) എന്നീ പ്രദേശങ്ങളില്‍ ജനുവരി 25 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കുന്നിട കിഴക്ക് കുറുമ്പുകര മൈനാമണ്‍ ഭാഗം വരെ), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (നാലൊന്നില്‍പ്പടി മുതല്‍ കട്ടെഴുത്തുപടി വരെ) പ്രദേശങ്ങളെ ജനുവരി 25 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.