പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (തേളൂര്‍മല ഭാഗം), വാര്‍ഡ് 15 (തടത്തില്‍ ഭാഗം), അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (ചിറപുരം കോളനി, കടമാന്‍കുഴി കോളനി എന്നിവയുടെ 4-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 8 (ചിറപുരം കോളനി, കടമാന്‍കുഴി കോളനി എന്നിവയുടെ 8-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 28 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,
കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (കടലിക്കുന്ന് മാവുനില്‍ക്കുന്നതില്‍ മുകളിശേരി ഭാഗം, ബഥനി മഠം മുടന്തിയാനിക്കല്‍ ഭാഗം),അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 പ്രദേശങ്ങളെ ഡിസംബര്‍ 29 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.