പത്തനംതിട്ട : അടൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് 12 (സംഗമം ജംഗ്ഷന്‍, പൂവന്‍കുന്ന്, (സംഗമം മലമുറ്റം ), വാര്‍ഡ് 13, ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ആറന്മുള പര്‍ഥസാരഥി ക്ഷേത്രത്തിന്റെ തെക്കേനട ഭാഗം, വാര്‍ഡ് 13 (എസ്.എന്‍.ഡി.പി ഗുരുമന്ദിരം ഭാഗം), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് എന്നീ പ്രദേശങ്ങളില്‍ ജനുവരി എട്ടു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,
കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (വെട്ടിക്കുന്ന് കോളനി ഭാഗം ), കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (പോലീസ് സ്റ്റേഷന്‍ മുതല്‍ ബിവറേജ് റോഡ് ഭാഗം വരെ), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (ഹൗസെറ്റ് കോളനി മുതല്‍ കാവിന്‍ മേലേതില്‍ ഭാഗം വരെ ) എന്നീ പ്രദേശങ്ങളെ ജനുവരി ഒന്‍പതു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.