പത്തനംതിട്ട : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13ല്‍ (മുകളുവിളയില്‍ ഭാഗം) കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പമ്പ് ഹൗസ് അമ്പഴക്കുന്ന് പടി ഭാഗം മുതല്‍ താവച്ചേരിപ്പടി വരെ) എന്നീ പ്രദേശങ്ങളില്‍ ഫെബ്രുവരി 24 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,
നിരണം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് നാല്, എട്ട് (കണ്ടന്‍കാളി മുതല്‍ കാട്ടുപറമ്പില്‍ റോഡ് വരെ), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (മണക്കാല ഊരിലേത്ത് കോളനി) എന്നീ പ്രദേശങ്ങളെ ഫെബ്രുവരി 25 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.