പത്തനംതിട്ട : കവിയൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 13 (മാക്കാട്ടിക്കവല), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (മാന്തുക വാലുകുറ്റി കോളനി മുതല്‍ എമിനന്‍സ് കോളനി വരെയും, ഷാപ്പിന്റയ്യത്ത് പടി പരിയമൂട്ടില്‍ പടി വരെയും, ഗ്ലോബ് ജംഗ്ഷന്‍ മുതല്‍ മാന്തുക രണ്ടാം പുഞ്ച വരെയും ) എന്നീ പ്രദേശങ്ങളില്‍ ഫെബ്രുവരി 27 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.