ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ നാല്‍പതിനായിരത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42,982 ആയി. ഇതോടെ ആകെ കോവിഡ് രോഗബാധയുണ്ടായവരുടെ എണ്ണം 31,812,114 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണനിരക്കില്‍ ഒരിടവേളയ്ക്ക് ശേഷമാണ് നേരിയ കുറവ് രേഖപ്പെടുത്തിയത്.
533 പേര്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടതോടെ ആകെ കൊവിഡ് മരണം 4,26,290 ആയി. 4,11,076 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.37 ശതമാനമാണ് രോഗമുക്തരാകുന്നവരുടെ നിരക്ക്. 16,64,030 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു. 41,726 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 30,974,748 ആയി.
48.93 കോടി ഡോസ് കോവിഡ് വാക്‌സിന്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, തമിഴ്‌നാട്, മിസോറാം, കര്‍ണാടക, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ രോഗബാധ കൂടുതലാണ്.