ഡല്‍ഹിയില്‍ അമിത വേഗതയില്‍ പാഞ്ഞുവന്ന ബസ് കയറി മൂന്നു പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : ഡല്‍ഹിയില്‍ അമിത വേഗതയില്‍ പാഞ്ഞുവന്ന ബസ് കയറി പന്ത്രണ്ടുകാരനടക്കം മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നന്ദ് നഗറിയില്‍ വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് അപകടം.

നന്ദ് നഗര്‍ ബസ് ഡിപ്പോയ്ക്ക് എതിര്‍വശത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് വഴിയില്‍ നിന്നിരുന്നവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് ഫുട്പാത്തിലേക്ക് കയറി അവിടെ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലും ഉന്തുവണ്ടിയിലും ഇടിച്ചു.

നിര്‍ത്താതെ പോയ ബസ് ഐടിഐ ഫ്‌ളൈ ഓവറിനു സമീപം വെച്ച് പോലീസ് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ടതോടെ ബസ് ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഗാസിയാബാദിലെ ലോനി സ്വദേശി രവീന്ദ്രര്‍ (22), മന്ദോലി സ്വദേശി കരണ്‍ (12), അജ്ഞാതനായ മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്. ലോനി സ്വദേശികളായ സതീഷ്, സുജീത്, മന്ദോലി സ്വദേശി കാഞ്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...