Wednesday, December 25, 2024 12:47 am

വരുന്നൂ പുതിയ ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 950

For full experience, Download our mobile application:
Get it on Google Play

ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി പുതിയ ഹൈപ്പർമോട്ടാർഡ് 950 ബിഎസ് 6 മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് ഡ്യുക്കാറ്റി ഇന്ത്യ. ബൈക്ക് എപ്പോൾ വേണമെങ്കിലും പുറത്തിറക്കുമെന്ന് സൂചന നൽകുന്ന പുതിയ ടീസർ ചിത്രം കമ്പനി പുറത്തിറക്കിയതായും പുതുക്കിയ 2021 മോൺസ്റ്ററിന് ശേഷം ഇന്ത്യയിൽ ഡ്യുക്കാറ്റിയുടെ അടുത്ത വലിയ ലോഞ്ചായിരിക്കും പുതിയ ഹൈപ്പർമോട്ടാർഡ് 950 എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ഡിസംബറോടെ ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 12.50 ലക്ഷം മുതൽ 13.50 ലക്ഷം വരെയായിരിക്കും ബൈക്കിന്‍റെ എക്‌സ് ഷോറൂം വില. പുതിയ ഹൈപ്പർമോട്ടാർഡ് 950 ഏറ്റവും പുതിയ യൂറോ5 എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും. 937 സിസി ഡ്യുക്കാറ്റി ടെസ്‍റ്റാസ്‍ട്രെറ്റ 11 – ഡിഗ്രി വി – ട്വിൻ സിലിണ്ടർ, ആറ് സ്പീഡ് ഗിയർബോക്‌സുള്ള ലിക്വിഡ് – കൂൾഡ് എഞ്ചിൻ ഇതിൽ ഇടംപിടിക്കും. 9,000 rpm – ൽ 112.4 ബി എച്ച് പി പരമാവധി കരുത്തും 7,250ആര്‍ പി എം ൽ 96 എന്‍ എം പീക്ക് ടോർക്കുമാണ് ഈ എഞ്ചിനിൽ നിന്നുള്ള ഔട്ട്‌പുട്ട്. തിരഞ്ഞെടുത്ത രാജ്യാന്തര വിപണികളിൽ ഈ ബൈക്ക് ഇപ്പോൾ തന്നെ സാന്നിധ്യമുണ്ട്. ഹൈപ്പർമോട്ടാർഡ് 950, ഹൈപ്പർമോട്ടാർഡ് 950 ആര്‍ വി ഇ, ഹൈപ്പർമോട്ടാർഡ് 950 എസ് പി എന്നിങ്ങനെ മൂന്ന് വകഭേദങ്ങളാണ് മോട്ടോർസൈക്കിളിനുള്ളത്. ഹൈപ്പർമോട്ടാർഡ് 950 സ്റ്റാൻഡേർഡ്, ഹൈപ്പർമോട്ടാർഡ് 950 എസ് പി എന്നീ രണ്ട് വകഭേദങ്ങളിൽ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

മോഡലിന്റെ പ്രധാന സ്റ്റൈലിംഗ് ഹൈലൈറ്റുകളിൽ ചിലത് ഇരട്ട സീറ്റിന് താഴെയുള്ള എക്‌സ്‌ഹോസ്റ്റ് സെറ്റപ്പ്, മിനിമൽ ബോഡി വർക്ക്, ഒരു ഫ്ലാറ്റ് സീറ്റ്, ഒരു ട്രെല്ലിസ് ഫ്രെയിം, ഒരു ട്രെല്ലിസ് സബ് – ഫ്രെയിം, വിശാലമായ ഹാൻഡിൽബാർ, നക്കിൾഗാർഡ് – ഇന്റഗ്രേറ്റഡ് എൽഇഡി ബ്ലിങ്കറുകൾ, 17 – ഇഞ്ച് വീലുകള്‍ എന്നിവ ഉൾപ്പെടുന്നു. എൽഇഡി ലൈറ്റിംഗ്, 4.3 ഇഞ്ച് ടി എഫ് ടി ഡിസ്‌പ്ലേ, ടേപ്പർഡ് അലുമിനിയം ഹാൻഡിൽബാർ, നീക്കം ചെയ്യാവുന്ന പാസഞ്ചർ ഫൂട്ട്‌പെഗുകൾ, യുഎസ്ബി പവർ സോക്കറ്റ് തുടങ്ങിയ ഹൈ – എൻഡ് ഫീച്ചറുകളും റൈഡർ എയ്ഡുകളും മോട്ടോർസൈക്കിളിനെ വേറിട്ടതാക്കുന്നു. അതിന്റെ ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ ബോഷ് സിക്സ് – ആക്സിസ് ഇനേർഷ്യൽ പ്ലാറ്റ്ഫോം, കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, റൈഡിംഗ് മോഡുകൾ, പവർ മോഡുകൾ, വീലി കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എല്ലാ വായനക്കാർക്കും പത്തനംതിട്ട മീഡിയ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

0
ഹൃദയത്തില്‍ നന്മയും സമാധാനവും സന്തോഷവും നിറയ്ക്കാന്‍ ഈ കിസ്മസിന് കഴിയട്ടെ. ‌ശാന്തിയുടെയും...

സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം-പളളിവേട്ടയാല്‍ റോഡിലെ ഗതാഗതം നിരോധിച്ചു

0
പത്തനംതിട്ട : തിരുവല്ല മുനിസിപ്പല്‍ അതിര്‍ത്തിയില്‍ പാലിയേക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രസമീപമുളള...

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭകള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി ആറുവരെ

0
പത്തനംതിട്ട : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭകള്‍ ഡിസംബര്‍ 26 മുതല്‍...

കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജ് ഹരിത ക്യാമ്പസ് പദവിയിലേക്ക്

0
പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത പ്രോട്ടോകോള്‍ പാലിച്ച...