ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങി ഹോട്ടലുടമകൾ. ഇന്ധന – പാചക വാതക വില വർധനവിന്റെ പശ്ചാതലത്തിൽ ഭക്ഷണത്തിന് വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്നാണ് കേരള ഹോട്ടൽ & റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് ഹോട്ടലുടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും കേന്ദ്രെ പെട്രോളിയം മന്ത്രിക്കും കത്തയച്ചു.  ഇനി ഭക്ഷണം കഴിച്ച് ഹോട്ടൽ ബില്ല് കൊടുക്കുമ്പോൾ സാധരണക്കാരന്റെ പോക്കറ്റ് കാലിയാകും.

ഇന്ധന വിലവർധനവ് തന്നെയാണ് പ്രധാന പ്രശ്‌നം. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കൂടി അനിയന്ത്രിതമായി വർദ്ധിപ്പിച്ചതോടെ നിലവിലെ നിരക്കിൽ ഭക്ഷണം വിളമ്പിയാൽ കട പൂട്ടേണ്ടിവരുമെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ഒറ്റയടിയ്ക്ക് 260 രൂപ പാചക വാതകത്തിന് വില വർദ്ധിപ്പിച്ചത് താങ്ങാവുന്നതിലപ്പുറമാണെന്നാണ് കേരള ഹോട്ടൽ ആന്റ് റസ്റ്ററൊന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.

ഇന്ധന വില കൂടുന്നത് നിത്യ സംഭവമായതോടെ കോഴിക്കും തക്കാളിക്കും ഒക്കെ വില കൂടാൻ തുടങ്ങി. എന്തായാലും ശാശ്വത പരിഹാരം ഇന്ധന വില പിടിച്ചു നിർത്തുക എന്നത് മാത്രമാണെന്ന് ഹോട്ടലുടമകളും ആവർത്തിക്കുന്നു. മുഖ്യമന്ത്രിയ്ക്കും, കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്കും കത്തയച്ചിട്ടുണ്ട് സംഘടന. ഭക്ഷണത്തിന് വിലകൂട്ടാൻ അനുവദിക്കാത്ത പക്ഷം ഹോട്ടലുകൾ അടച്ചിടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ഉടമകളുടെ സംഘടനാനേതാക്കൾ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...