തിരുവനന്തപുരം ; പുതിയ വൈദ്യുത വിപണി വരുന്നതോടെ കേരളത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകും. ഉൽപ്പാദനച്ചെലവ് കണക്കിലെടുത്തുള്ള വൈദ്യുതിവില എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിപണി. രാജ്യം അഭിമുഖീകരിക്കുന്ന വൈദ്യുതിപ്രതിസന്ധി മറികടക്കാൻ പുതിയ വിപണി അനിവാര്യമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് ലിമിറ്റഡ് നൽകിയ അപേക്ഷയിൽ കേന്ദ്ര റഗുലേറ്ററി കമ്മിഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുതിയ വിപണി. അടുത്തമാസം വിപണി പ്രവർത്തനം തുടങ്ങും. യൂണിറ്റിന് 40-50 രൂപവരെയാണ് പുതിയ വിപണിയിൽ ഈടാക്കുക.
ഇറക്കുമതി കൽക്കരി, പ്രകൃതിവാതകങ്ങൾ എന്നിവ ഉപയോഗിച്ച് ഉൽപ്പാദനം നടത്തുന്ന നിലയങ്ങൾക്ക് ഈ വിപണിയിൽ വൈദ്യുതി വില്ക്കാം. എക്‌സ്‌ചേഞ്ച് വഴിയുള്ള വിൽപ്പനയ്‌ക്ക് പരമാവധി 12 രൂപയാണ് ഇപ്പോൾ ലഭിക്കുക. വൈദ്യുതി വാങ്ങലും വിൽക്കലും പുതിയ വിപണിയിൽകൂടി നടക്കുന്നതോടെ ഹ്രസ്വ, മധ്യ, ദീർഘകാല കരാർവഴിയുള്ള വൈദ്യുതി ഇടപാടുകളുടെ വില കൂടും. വൈദ്യുതി ആവശ്യം നിറവേറ്റാൻ സംസ്ഥാനങ്ങൾക്ക് ഇത്തരം കരാറുകളെ ആശ്രയിക്കാൻ സാധിക്കാതെ വരും. ഉയർന്ന വിലയ്‌ക്കുള്ള കച്ചവടം നടക്കുന്നതോടെ കരാറുകളിലെ നിരക്ക് കുത്തനെ കൂടും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033