Saturday, June 14, 2025 11:12 pm

ആദ്യ ഭാര്യ വീട്ടിലെത്തി, രണ്ടാം ഭാര്യയുമായി തര്‍ക്കം ; ബഹളം കേട്ട് പുറത്തെത്തിയ ഭര്‍ത്താവിന് വെടിയേറ്റു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ഭാര്യമാർ തമ്മിലുള്ള വഴക്കിനിടെ ഭര്‍ത്താവിന് വെടിയേറ്റു. ഭോപ്പാല്‍ സ്വദേശിയായ താഹിർ ഖാനാണ് വെടിയേറ്റത്. ഇയാളുടെ ആദ്യ ഭാര്യയുടെ കൂടെയെത്തിയ സംഘത്തിലൊരാളാണ് താഹിര്‍ ഖാന് നേരെ വെടിയുതിര്‍ത്തതെന്ന് ഭോപ്പാൽ എസിപി വീരേന്ദർ മിശ്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. താഹിർ ഖാന്‍റെ ആദ്യ ഭാര്യ അജ്മുവും മകനും മറ്റുചിലരും അദ്ദേഹത്തിന്റെ വീട്ടിലെത്തി രണ്ടാം ഭാര്യ ഹുമ ഖാനുമായി വഴക്കുണ്ടാക്കിയപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. താഹിറും അജ്മുവും തമ്മില്‍ വിവാഹമോചന കേസ് നിലവിലുണ്ടായിരുന്നു. താഹറിന്‍റെ സ്വത്തിൽ അജ്മുവും അവകാശവാദമുന്നയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കം വൈകാതെ വഴക്കായി മാറി.

വഴക്ക് നടക്കുന്നതിനിടെ താഹിർ ഖാൻ കുളിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തെത്തിയപ്പോള്‍ അജ്മുവിന്‍റെ കൂടെ ഉണ്ടായിരുന്നവരില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താഹിര്‍ ഖാനെ പ്രദേശത്തെ ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം ഭാര്യ ഹുമ ഖാനും പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ആരാണ് വെടിവെച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എടക്കരയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം

0
മലപ്പുറം: എടക്കരയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. ഒരാളെ പോലീസ്...

വനം മന്ത്രി എ കെ ശശീന്ദ്രനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും...

0
മലപ്പുറം: വനം മന്ത്രി എ കെ ശശീന്ദ്രനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി...

പെരുനാട്ടിൽ ബാലികയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിലായി

0
റാന്നി: പെരുനാട്ടിൽ ബാലിക യോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവർ...

വിദ്യാര്‍ത്ഥികളെ അധ്യാപിക ഏത്തമിടീപ്പിച്ചതായി പരാതി

0
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ അധ്യാപിക ഏത്തമിടീപ്പിച്ചതായി പരാതി. കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപിക ദരീഫയ്ക്ക്...