പുതുയുഗ യാത്ര പിണറായി സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണത്തിനെതിരായ ജനങ്ങളുടെ താക്കീത് : അഡ്വ. അടൂര്‍ പ്രകാശ് എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ പിണറായി സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണത്തിനെതിരെ ജനങ്ങളുടെ താക്കീതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര മാറുമെന്ന് യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. പുതുയുഗ യാത്രയുടെ മുന്നൊരുക്കങ്ങള്‍ക്കായി പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യു.ഡി.എഫ് ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വര്‍ണക്കൊള്ള, കരിവന്നൂര്‍ ബാങ്ക് കൊള്ള ഉള്‍പ്പെടെ പിണറായി ഭരണത്തില്‍ തീവെട്ടിക്കൊള്ളകളുടെ പരമ്പരയാണ് അരങ്ങേറിയതെന്നും ഇതുമൂലം സി.പി.എം പാര്‍ട്ടിയും നേതാക്കളും തടിച്ചു കൊഴുത്തിരിക്കുകയാണെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പന്തളം സുധാകരന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍രാജ്, പഴകുളം മധു, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമല, കെ.ഇ. അബ്ദുള്‍ റഹ്മാന്‍, സമദ് മേപ്രത്ത്, ടി.എം. ഹമീദ്, മാലേത്ത് സരളാദേവി, ജോസഫ് എം. പുതുശ്ശേരി, കുഞ്ഞുകോശി പോള്‍, അഡ്വ. പ്രസന്നകുമാര്‍, സനോജ് മേമന, ഹന്‍സല മുഹമ്മദ്, ജോണ്‍ സാമുവല്‍, സണ്ണി ചെറുകര, ലാലു തോമസ്, ജോണ്‍സണ്‍ വിളവിനാല്‍, സാമുവല്‍ കിഴക്കുപുറം, എ. സുരേഷ് കുമാര്‍, റോജിപോള്‍ ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...