വിപണി കീഴടക്കാന്‍ വണ്‍പ്ലസ് 12 R എത്തുന്നു. പുത്തന്‍ ഫീച്ചറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 6.78-ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്‌പ്ലേയുമായാണ് വണ്‍ പ്ലസ് 12R എത്തുന്നത്. സ്മാര്‍ട്ട്‌ഫോണിന് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. എട്ട് എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, രണ്ട് എംപി മാക്രോ സെന്‍സര്‍ എന്നിവയ്ക്ക് പിന്തുണയുള്ള 50 എംപി സോണി ഐഎംഎക്സ് 890 പ്രൈമറി സെന്‍സറുള്ള ഒരു ട്രിപ്പിള്‍ കാമറയും ഫോണിലുണ്ട്. 5500 എംഎഎച്ച് ബാറ്ററിയും നല്‍കിയിട്ടുണ്ട്. രണ്ട് പതിപ്പിലാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 39,999 രൂപയാണ് വില. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 45,999 രൂപയാണ് വില. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു.
ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ വണ്‍കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 1,000 രൂപയുടെ കിഴിവ് ലഭിക്കും. ഐസിഐസിഐ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഇഎംഐ, വണ്‍കാര്‍ഡ് ഇഎംഐ എന്നിവയിലൂടെ ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്. പ്രത്യേക ആനുകൂല്യങ്ങളും വണ്‍പ്ലസ് നല്‍കുന്നുണ്ട്. ജിയോ പ്ലസില്‍ 2,250 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. Red Cable Club-ലേക്ക് (RCC) കണക്റ്റ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് വണ്‍പ്ലസ് പാഡിന് 3,000 രൂപ കിഴിവ് ലഭിക്കുന്ന കൂപ്പണ്‍ ലഭിക്കും. ഗൂഗിള്‍ വണ്ണിന്റെ ആറ് മാസത്തെ ട്രയല്‍, യൂട്യൂബ് പ്രീമീയത്തിന്റെ മൂന്ന് മാസത്തെ ട്രയല്‍ എന്നിവയും ലഭിക്കും. പരിമിതകാല ഓഫര്‍ എന്ന നിലയില്‍ 5,000 രൂപ വിലയുള്ള വണ്‍പ്ലസ് ബഡ്‌സ് Z2 സൗജന്യമായി നേടാം.