ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ ഇറാനിലേക്ക് പ്രവേശിക്കാന്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ടും വിമാനടിക്കറ്റുമുള്ള ആര്‍ക്കും ഇനി ഇറാനിലേക്ക് പറക്കാം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ ഇറാനിലേക്ക് പ്രവേശിക്കാന്‍ അനുമതി. ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. ഫെബ്രുവരി നാല് ഞായറാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായി. അതേസമയം കര അതിര്‍ത്തിയിലൂടെ ഇറാനില്‍ പ്രവേശിക്കുന്നവര്‍ക്ക് വിസ ലഭിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് ടൂറിസം വര്‍ധിപ്പിക്കാനാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. 68 രാജ്യങ്ങളില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ആവശ്യകതകള്‍ ഒഴിവാക്കി യാത്ര ലളിതമാക്കാനും ടൂറിസം പ്രോത്സാഹിപ്പിക്കാനുമുള്ള 2022 ലെ ടൂറിസം മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നീക്കം.

2023 ഡിസംബറില്‍ 33 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസ ആവശ്യകതകള്‍ എടുത്തുകളയുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. വിദേശരാജ്യങ്ങളുമായുള്ള ഇറാന്റെ നയതന്ത്ര ബന്ധങ്ങളിലെ മികച്ച മുന്നേറ്റമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. തുര്‍ക്കി, അസര്‍ബൈജാന്‍, ഒമാന്‍, ചൈന, അര്‍മേനിയ, ലെബനാന്‍, സിറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള വിസ ആവശ്യകതകള്‍ ഇറാന്‍ നേരത്തേ എടുത്തുകളഞ്ഞിരുന്നു. അന്താരാഷ്ട്ര സമൂഹവുമായി ഇടപഴകുന്നതില്‍ ഇറാന്റെ പ്രതിബദ്ധത തെളിയിക്കുന്ന നീക്കമാണിതെന്ന് ഇറാന്‍ ടൂറിസം മന്ത്രി ഇസ്സത്തുല്ല സര്‍ഗാമി പറഞ്ഞു. ഇറാനെതിരായ തെറ്റായ പ്രചാരണങ്ങളും കിംവദന്തികളും ഇല്ലാതാക്കാന്‍ കൂടി ഇത് സഹായിക്കും. ‘ആഗോള അഹങ്കാര വ്യവസ്ഥിതി തുടര്‍ന്നുവരുന്ന ഇറാനോഫോബിയ’ എന്ന പ്രതിഭാസത്തെ ചെറുക്കാന്‍ ഇത് സഹായിക്കുമെന്നും വന്‍ശക്തി രാജ്യങ്ങളെ ഉദ്ദേശിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനില്‍ ടൂറിസം മേഖല വലിയ പുരോഗതിയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. 2023ലെ ആദ്യ എട്ട് മാസങ്ങളില്‍ വിദേശ ടൂറിസ്റ്റുകളുടെ വരവ് 48.5 ശതമാനം വര്‍ധിച്ച് 44 ലക്ഷമായി. ദേശീയ വരുമാനം വര്‍ധിപ്പിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ ടൂറിസം മേഖല ഉപയോഗപ്പെടുത്തുന്നതിന് സമാനമായാണ് ഇറാനും ഉദാരമായ വിസ നയങ്ങള്‍ സ്വീകരിക്കുന്നത്. ഏകീകൃത ജിസിസി വിസ നിയമം ഈ വര്‍ഷം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്നാടിന് തന്നെ വലിയ വിപത്താണെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഡി.എം.കെ....

അമേരിക്ക-ഇറാൻ പോരാട്ടം കത്തുന്നു; വെല്ലുവിളികൾ അതിജീവിക്കാൻ ട്രംപിന് മുന്നിലുള്ളത് മൂന്ന് ബദൽ മാർഗ്ഗങ്ങൾ

0
വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'പോരാട്ടം' ഇനിയും...

അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങള്‍ ; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച 2 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....