തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് കേരളത്തിലെത്തിയവരാണ് ഇവര്‍. വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ എല്ലാവരും ചികിത്സയിലാണ്. നിരീക്ഷണ സംവിധാനവും ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനവും നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് കോവിഡ് വാക്‌സീനേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 133 സെന്ററുകള്‍ കേരളത്തിലുണ്ട്. വാക്‌സീനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. കേരളത്തില്‍ വാക്‌സീന്‍ സ്വീകരിക്കാതെ അധികം പേര്‍ മാറിനില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് കൂടുതലാണെങ്കിലും കേരളത്തില്‍ മരണ നിരക്ക് വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു.