Tuesday, April 15, 2025 11:14 pm

പ്രീമിയം ലുക്കും ന്യൂജെന്‍ ഫീച്ചറുകളുമായി ഫോഴ്‌സ് ഗുര്‍ഖ വീണ്ടും ; നിരത്തുകളില്‍ ഉത്സവത്തിനെത്തും

For full experience, Download our mobile application:
Get it on Google Play

മാസങ്ങളും വർഷങ്ങളും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഫോഴ്സിന്റെ പുതുതലമുറ ഗുർഖ ഇന്ത്യയിൽ പ്രദർശിപ്പിച്ചു. സെപ്റ്റംബർ 27 ന് വിപണിയിൽ അവതരിപ്പിക്കുന്നതിനൊപ്പം വിലയും പ്രഖ്യാപിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ബുക്കിങ്ങും ഈ ദിവസം തന്നെ തുറക്കുമെന്നാണ് വിവരം. എന്നാൽ ഉപയോക്താക്കളിലെത്താൻ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും. ഉത്സവ സീസണിന്റെ ഭാഗമായി ഒക്ടോബർ പകുതിയോടെ പുതുയ ഗുർഖ നിരത്തുകളിൽ എത്തുമെന്നുമാണ് വിവരം.

മുൻ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ വളരെ അധികം മാറ്റങ്ങളുമായാണ് പുതുതലമുറ ഗുർഖ എത്തിയിട്ടുള്ളത്. ആഡംബര വാഹനങ്ങൾക്ക് സമാനമായ ലുക്കും കൂടുതൽ സൗകര്യങ്ങൾ നൽകുന്ന ക്യാബിനും ഏത് പ്രതലവും കീഴടക്കാൻ പോകുന്ന കരുത്തുമാണ് ഈ വരവിലെ ഗുർഖയുടെ കൈമുതൽ. 2020 ലെ ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശനത്തിനെത്തിയ കൺസെപ്റ്റ് മോഡലിലെ ഡിസൈനിനോട് നീതി പുലർത്തിയാണ് പ്രൊഡക്ഷൻ പതിപ്പും ഒരുങ്ങിയിട്ടുള്ളത്.

കാഴ്ചക്കാരെ ആകർഷിക്കുന്ന രൂപഭംഗിയാണ് ഗുർഖയിൽ നൽകിയിട്ടുള്ളത്. എൽ.ഇ.ഡി. ഡി.ആർ.എല്ലും പ്രൊജക്ഷൻ ഹെഡ്ലൈറ്റും നൽകിയാണ് ഹെഡ്ലാമ്പ് ക്ലെസ്റ്റർ ഒരുങ്ങിയിട്ടുള്ളത്. ബോണറ്റിലാണ് ടേൺ ഇൻഡിക്കേറ്റർ സ്ഥാനം പിടിച്ചിട്ടുള്ളത്. റേഡിയേറ്ററിൽ വലിയ അക്ഷരത്തിൽ ഗുർഖ ബാഡ്ജിങ്ങും നൽകിയിട്ടുണ്ട്. ഓഫ് റോഡുകൾക്ക് ഇണങ്ങുന്ന തരത്തിലാണ് മുന്നിലെ ബമ്പർ. ഇതിൽ ചെറിയ ഫോഗ്ലാമ്പുകളും നൽകിയാണ് മുഖഭാവം അലങ്കരിച്ചിരിക്കുന്നത്.

ബോണറ്റിൽ നിന്ന് നീളുന്ന സ്നോർക്കലും മികച്ച സ്റ്റൈലിങ്ങ് നൽകിയിട്ടുള്ള 16 ഇഞ്ച് അലോയി വീലുകളും കരുത്തൻ ഭാവമുള്ള വീൽ ആർച്ചും വലിയ ഗ്ലാസുമാണ് വശങ്ങളുടെ പ്രധാന ആകർഷണം. ലളിതമായ ഡിസൈനാണ് പിൻഭാഗത്തിന് നൽകിയിട്ടുള്ളത്. വിലയ വിൻഡ് ഷീൽഡ്, സ്റ്റെപ്പിന് ടയർ നൽകിയിട്ടുള്ള ഹാച്ച്ഡോർ, വലിപ്പം കുറഞ്ഞ എൽ.ഇ.ഡി. ടെയ്ൽലാമ്പ്, മുന്നിലേതിന് സമാനമായ ബമ്പർ എന്നിവയാണ് പിൻഭാഗത്ത നൽകിയിട്ടുള്ളത്.

പുതുതലമുറ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് അകത്തളം ഒരുക്കിയിട്ടുള്ളത്. നാല് ക്യാപ്റ്റൻ സീറ്റുകളാണ് ഇന്റീരിയറിലെ പ്രധാന പ്രത്യേകത. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, കെൻവുഡ് സ്റ്റിയറിയോ സിസ്റ്റം, സിംപിളായി ഒരുക്കിയിട്ടുള്ള സ്റ്റിയറിങ്ങ് വീൽ, മാനുവൽ എ.സി, യു.എസ്.ബി. ചാർജിങ്ങ് സോക്കറ്റ് എന്നിവയാണ് ഇന്റീരിയറില മറ്റ് ഫീച്ചറുകൾ.

2.6 ലിറ്റർ ഡീസൽ എൻജിനാണ് ഗുർഖയുടെ ഹൃദയം. ഇത് 91 പി.എസ്. പവറും 250 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ നിർവഹിക്കുന്നത്. ഫോർ വീൽ ഡ്രൈവ് മോഡലായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 4116 എം.എം. നീളം, 1812 എം.എം. വീതി, 2075 എം.എം. ഉയരം, 2400 എം.എം. വീൽബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അഴകളവുകൾ. ഗ്രീൻ, ഓറഞ്ച്, റെഡ്, വൈറ്റ്, ഗ്രേ എന്നീ നിറങ്ങളിലും ഗുർഖ നിരത്തിലെത്തും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...