ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകൾക്ക് ജി.എസ്.ടി : നിർദ്ദേശം കൗൺസിൽ പരി​ഗണിച്ചേക്കുമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകളായ സൊമാറ്റോ, സ്വിഗ്ഗി പോലെയുളളവയെ റെസ്റ്റോറന്റുകളായി കണക്കാക്കാനും അവ നൽകുന്ന സപ്ലൈകളിൽ അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കാനുമുള്ള നിർദ്ദേശം ജി.എസ്.ടി കൗൺസിൽ വെള്ളിയാഴ്ച ചർച്ച ചെയ്തേക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

സെപ്റ്റംബർ 17 ന് ലഖ്നൗവിൽ നടക്കുന്ന യോഗത്തിൽ കൗൺസിൽ പരി​ഗണിക്കാനിരിക്കുന്ന നാല് ഡസനിലധികം നിർദ്ദേശങ്ങളിൽ ഒന്നാണിത്. വിഷയം കൗൺസിൽ അംഗീകരിക്കുകയാണെങ്കിൽ, നികുതി നിർദ്ദേശം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി ആപ്ലിക്കേഷനുകൾക്ക് അവരുടെ സോഫ്റ്റ്‍വെയറിൽ മാറ്റങ്ങൾ വരുത്താൻ നിശ്ചിത സമയം നൽകുമെന്നാണ് റിപ്പോർട്ട്.

ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചു കഴിഞ്ഞാൽ, ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകൾ റെസ്റ്റോറന്റുകൾക്ക് പകരമായി ജി.എസ്.ടി ശേഖരിക്കുകയും നിക്ഷേപിക്കുകയും ചെയ്യേണ്ടിവരും. ഉപഭോക്താക്കൾക്ക് അധിക നികുതി ഭാരം ഉണ്ടാകാത്ത രീതിയിൽ നടപ്പാക്കാനാണ് നിർദ്ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....